September 19, 2024
NCT
KeralaNewsThrissur News

മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടൻസ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്നും ധന്യ മോഹൻ കോടികൾ തട്ടിപ്പ് നടത്തിയത് 5 കൊല്ലം കൊണ്ട്.

തൃശ്ശൂര്‍ (വലപ്പാട്) : മണപ്പുറം ഗ്രൂപ്പിന്റെ സഹസ്ഥാപനമായ വലപ്പാട് മണപ്പുറം കോംപ്ടക് ആന്‍ഡ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡില്‍നിന്ന് 19.94 കോടി രൂപ തട്ടിയെടുത്ത ഉദ്യോഗസ്ഥ കൊല്ലം നെല്ല‍ിമുക്ക് സ്വദേശിനി ധന്യ മോഹൻ (40) ഭർത്താവിന്റെ എൻആർഐ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി പൊലീസിനു വിവരം ലഭിച്ചു.

കഴിഞ്ഞദിവസമാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസില്‍ സ്ഥാപനത്തിലെ അസി. ജനറല്‍ മാനേജരായ കൊല്ലം സ്വദേശി ധന്യാ മോഹന്‍(40) പിടിയിലായത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ ഇവര്‍ കഴിഞ്ഞദിവസം വൈകീട്ടോടെ കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. തുടര്‍ന്ന് യുവതിയെ വലപ്പാട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു.

പണം ചെലവഴിച്ചത് ആഡംബര വീട് വാങ്ങാനും ഓണ്‍ലൈന്‍ ട്രേഡിങ്ങിനുമെന്ന് സൂചന. കുഴൽപ്പണ സംഘങ്ങളുടെ സഹായത്തോടെ പണം വിദേശത്തേക്ക് കൈമാറിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് പുലർച്ചെ മൂന്നു മണിക്ക് തൃശൂരിലെത്തിച്ച ധന്യ മോഹനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Related posts

ശശി കടവിലിന്റെ കുടുംബത്തിന് സ്‌നേഹഭവനം നിർമിച്ച് നൽകി.

murali

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് കുഴഞ്ഞു വീണു മരിച്ചു.

murali

വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻതോതിൽ പണം സമ്പാദിക്കാം എന്ന് വിശ്വസിപ്പിച്ച് 43 ലക്ഷത്തോളം പണം തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റിൽ.

murali
error: Content is protected !!