September 19, 2024
NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നിയിൽ കണ്ണിൽ മുളക്പൊടി തേച്ച് മാല പൊട്ടിക്കാൻ ശ്രമം, അയൽവാസിയായ യുവതി അറസ്‌റ്റിൽ

ചെന്ത്രാപ്പിന്നി : വീട്ടുമുറ്റത്ത് വസ്ത്രങ്ങൾ അലക്കികൊണ്ടിരുന്ന വീട്ടമ്മയുടെ കണ്ണിൽ മുളക്പൊടി തേച്ച് സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമം. ചെന്ത്രാപ്പിന്നി ചാമക്കാല രാജീവ് റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കൊച്ചിക്കാട്ട്  സത്യാഭാമയുടെ മൂന്നേമുക്കാൽ പവൻ്റെ മാലയാണ് പിന്നിലൂടെ വന്ന യുവതി പൊട്ടിച്ചത്.

എന്നാൽ മുളക്പൊടി ലക്ഷ്യം മാറി നെറ്റിയിൽ വീണതിനാൽ ആളെ തിരിച്ചറിഞ്ഞ വീട്ടമ്മ ഒച്ചവെച്ചതോടെ യുവതി മാല ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ തലാശ്ശേരി സുബിത (മാളു 34)യെ കയ്പ‌മംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തു.

യുവതി സമാന രീതിയിൽ മറ്റെവിടെയെങ്കിലും മോഷണം നടത്തിയിട്ടുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. കയ്‌പമംഗലം എസ്ഐ സൂരജിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Related posts

താന്ന്യം ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായുള്ള പഞ്ചായത്ത് തല ശുചിത്വയഞ്ജത്തിൻ്റെ ഉത്ഘാടനം നടന്നു.

murali

മതിലകത്ത് ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു.

murali

തോമസ് നിര്യാതനായി.

murali
error: Content is protected !!