September 19, 2024
NCT
KeralaNewsThrissur News

പെരിങ്ങോട്ടുകര കാനാടികാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻസ്വാമി ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും നടന്നു.

പെരിങ്ങോട്ടുകര : കാനാടികാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻസ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിൻറെ ഭാഗമായി അഷ്ടദ്രവ്യമഹാഗണപതിഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. മഹാഗണപതിഹോമത്തിന് സൂര്യകാലടി മന പരമേശ്വരൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന ആനയൂട്ടിൽ 12 ഗജവീരൻമാർ പങ്കെടുത്തു.

ക്ഷേത്രം മഠാധിപതി ഡോ. കെ.കെ വിഷ്ണുഭാരതീയ സ്വാമികൾ ആദ്യ ഉരുള നല്കി. സിനിമാതാരം കുമാരി ദേവനന്ദ, സിനിമാനടി പ്രവീണ, പിന്നണിഗായിക ശ്രേയ ജയദീപ്, പ്രമുഖ വ്യവസായി സി.പി സാലിഹ് എന്നിവർ വിശിഷ്ടാതിഥികളായി. കലാനിലയം രമേശൻമാരാരുടെ നേത്യത്വത്തിൽ പഞ്ചാരിമേളവും കുമാരി നന്ദന മാരാർ, രാജു മാരാർ എന്നിവർ അവതരിപ്പിച്ച സോപാനസംഗീതവും അരങ്ങേറി

Related posts

തൃശൂര്‍ ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ മടങ്ങുന്നു; ഇനി ആന്ധ്ര കേഡറിലേക്ക്.

murali

നിക്ഷേപ തട്ടിപ്പ്; സി.എസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തു.

murali

ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ശുചിത്വ പരിശോധന നടത്തി.

murali
error: Content is protected !!