September 19, 2024
NCT
KeralaNewsThrissur News

കെ എൽ ഡി സി കനാലിനോടു ചേർന്ന പാടശേഖരത്തിൽ വീണ് മാപ്രാണം സ്വദേശിയായ യുവാവ് മരിച്ചു.

ഇരിങ്ങാലക്കുട : കെ എൽ ഡി സി കനാലിനോട് ചേർന്ന പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് മാപ്രാണം സ്വദേശിയായ യുവാവ് മരിച്ചു. മാപ്രാണം പീച്ചംപ്പിള്ളിക്കോണം അമയംപറമ്പിൽ ഉണ്ണികൃഷ്ണൻ മകൻ രമേശ് (33) ആണ് മരിച്ചത്.

പുത്തൻതോടിന് അടുത്തുള്ള മരക്കമ്പനിയിലെ ജീവനക്കാരനാണ് രമേശ്. ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച 11 മണിയോടെ പീച്ചംപ്പിള്ളിക്കോണം കെ എൽ ഡി സി കനാലിൻ്റെ തുടർച്ചയായ പാടശേഖരത്തിൻ്റെ വശത്തായി മൃതദേഹം കണ്ടെത്തിയത്.

ജോലി കഴിഞ്ഞ് കെ എൽ ഡി സി ബണ്ട് റോഡിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോൾ കാൽ വഴുതി വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്ത് കനാൽ കരകവിഞ്ഞ് അരയ്ക്കൊപ്പം വെള്ളമുണ്ട്. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ്. അമ്മ : സരസ്വതി. സഹോദരി : രേഷ്മ

Related posts

കുന്നംകുളത്ത് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് മോഷണം.

murali

മനുഷ്യാവകാശ സംരക്ഷണ ഫോറം(HRPF) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്‌പശാല സംഘടിപ്പിച്ചു.

murali

വൈദ്യുതി പുന:സ്ഥാപിക്കാൻ വൈകും; പട്ടിക്കാട് ഇലക്ട്രിക് സെക്ഷനിൽ വിവിധ ഇടങ്ങളിലായി 80 ഓളം വൈദ്യുതി തൂണുകൾ തകർന്നു.

murali
error: Content is protected !!