September 20, 2024
NCT
KeralaNewsThrissur News

ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ ഗുരുവായൂർ പൊലീസ് പിടികൂടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ ഗുരുവായൂർ പൊലീസ് പിടികൂടി. കാലടി കണ്ടനകം കൊട്ടരപ്പാട്ട് സജീഷിനെയാണ് (43) എസ്.എച്ച്.ഒ സി. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 24-)0 തീയ്യതി തമ്പുരാൻപടി ആനത്താവളത്തിനടുത്ത് ആലിക്കൽ ബ്രഹ്മ രക്ഷസ്സ് ക്ഷേത്രത്തിലെ ഭണ്ഡാരമോഷണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ആലിക്കൽ ക്ഷേത്രത്തിന് പുറമെ വടക്കേകാട് സ്റ്റേഷൻ പരിധിയിലെ വൈലത്തൂരിൽ നടന്ന ഭണ്ഡാര മോഷണവും പ്രതി സമ്മതിച്ചതായി പൊലീസ്പറഞ്ഞു.

തേഞ്ഞിപ്പലം സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിച്ചായിരുന്നു മോഷണം. മോഷണങ്ങൾക്ക് ശേഷം മൈസൂർ, ഊട്ടി എന്നിവിടങ്ങളിലേക്ക് പോയ പ്രതി തിരിച്ച് സുൽത്താൻ ബത്തേരിയിലെ ലോഡ്ജിൽ എത്തിയ വിവരം ലഭിച്ചതിനെ തുടർന്നാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ആർ .ഇളങ്കോ IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ T.S സിനോജിന്റെ നിർദേശാനുസരണം തൃശൂർ സിറ്റി സ്‌ക്വാഡും ഗുരുവായൂർ പോലീസും ചേർന്ന് സുൽത്താൻ ബത്തേരി പോലീസിന്റെ സഹായത്താൽ അറസ്റ്റ് ചെയ്തത്. കുന്നംകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലായി 38 കളവ് കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു..

Related posts

കുവൈത്ത് തൊഴിലാളി ക്യാമ്പിലെ തീപിടിത്തം; ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്.

murali

കരുതലായി കേരള പേജ് അഡ്മിന്‍സ്; വയനാട്ടിലെ കുരുന്നുകൾക്കായി കൊച്ചിയിൽ നിന്നും കളിപ്പാട്ടവണ്ടി.

murali

കയ്പമംഗലത്ത് അറവു മാലിന്യം തള്ളിയവരെ വാഹനം സഹിതം നാട്ടുകാർ പിടികൂടി.

murali
error: Content is protected !!