September 19, 2024
NCT
KeralaNewsThrissur News

പ്രതിരോധ കുത്തിവെപ്പിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു.

അന്തിക്കാട് : കേരളസർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതി 2024-25 പ്രകാരം കാലികളിൽ കണ്ടുവരുന്നതും കർഷകർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതുമായ കുളമ്പുരോഗം ചർമമുഴ എന്നീ അസുഖങ്ങളുടെ പ്രതിരോധ കുത്തിവെപ്പിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം  സുജിത്തിന്റെ (വൈസ് പ്രസിഡന്റ്) അധ്യക്ഷതയിൽ അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ അന്തിക്കാട് വെറ്റിനറി പോളി ക്ലിനിക്കിൽ വെച്ചു നിർവഹിച്ചു.

മുൻ വൈസ് പ്രസിഡന്റ് കെ കെ പ്രദീപ് കുമാർ, അന്തിക്കാട് പാൽ വിതരണ സംഘം പ്രസിഡന്റ് കെ വി രാജേഷ് എന്നിവർ ആശംസകൾ നേർന്നു. അന്തിക്കാട് വെറ്ററിനറി പോളി ക്ലിനിക് സീനിയർ വെറ്ററിനറി സർജൻ ഡോ. സഹീർ അബ്ദു സ്വാഗതവും വെറ്ററിനറി സർജൻ ഡോ. അശ്വിൻ നന്ദിയും പറഞ്ഞു. മേൽ പറഞ്ഞ അസുഖങ്ങളിൽ നിന്നും ഉരുകൾക്ക് പ്രതിരോധശേഷി ലഭിക്കുന്നതിനായി എല്ലാ കർഷകരും ഉരുകൾക്ക് കുത്തിവെപ്പ് എടുക്കണമെന്ന് അറിയിക്കുന്നു.

Related posts

നാട്ടിക സ്നേഹതീരം ബീച്ച് കാണാൻ സഹോദരനൊപ്പം ബൈക്കിൽ പോയ യുവാവ് ബസിടിച്ച് മരിച്ചു.

murali

ലോകസഭാ തിരഞ്ഞെടുപ്പ്; എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്:  പരിശോധന ഊര്‍ജിതം.

murali

പെരിങ്ങോട്ടുകര പുത്തൻപീടികയിൽ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!