September 19, 2024
NCT
KeralaNewsThrissur News

ഗതാഗത നിയന്ത്രണം നാളെ മുതൽ:  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം വരെ റോഡ് നിർമ്മാണം വെള്ളിയാഴ്ച്ച ആരംഭിക്കും.

ഇരിങ്ങാലക്കുട : ഷൊർണൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കെ എസ് ടി പി യുടെ കോൺക്രീറ്റ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നിർമ്മാണ പ്രവർത്തികൾക്ക് വെള്ളിയാഴ്ച (09 -08- 2024) തുടക്കമാകും. ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം വരെയുള്ള റോഡിലാണ് ആദ്യഘട്ടത്തിൽ നിർമ്മാണം നടക്കുക.

നിർമ്മാണത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണവും വെള്ളിയാഴ്ച്ച ആരംഭിക്കും. തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ ഠാണാവിൽ നിന്നും മെയിൻ റോഡ് വഴി മാസ്സ് തിയറ്റർ റോഡ്, ക്രൈസ്റ്റ് കോളേജ് റോഡ് വഴി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുകൾ ബസ്സ് സ്റ്റാന്റിൽ നിന്നും എ കെ പി ജംഗ്ഷൻ, ക്രൈസ്റ്റ് കോളേജ് റോഡ് വഴി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് സർവീസ് നടത്തും.

ചാലക്കുടി ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസ്സുകൾ ഠാണാവിൽ നിന്നും മെയിൻ റോഡ് വഴി മാസ്സ് തിയറ്റർ റോഡ്, ക്രൈസ്റ്റ് കോളേജ് റോഡ്, എ കെ പി ജംഗ്ഷൻ വഴി ബസ്സ് സ്റ്റാന്റിൽ സർവീസ് അവസാനിപ്പിക്കും.

റോഡിൻറെ പടിഞ്ഞാറ് വശത്തുമാത്രം നിർമ്മാണപ്രവർത്തികൾ നടക്കുന്നതിനാൽ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല. പൊതുജനങ്ങളും യാത്രക്കാരും വ്യാപാരികളും നിർമ്മാണത്തോട് സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. നിശ്ചയിച്ച സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും മന്ത്രി. ഡോ. ആർ ബിന്ദു അറിയിച്ചു.

Related posts

മതിലകം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി.

murali

തൃപ്രയാർ ക്ഷേത്രത്തിനകത്ത് തളർന്നുവീണു.

murali

താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി.

murali
error: Content is protected !!