September 19, 2024
NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; ഏഴ് പേർ പിടിയിൽ.

കൊടുങ്ങല്ലൂർ നഗര മധ്യത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്. നാല് സ്ത്രീകളും, കേന്ദ്രം നടത്തിപ്പുകാരനുൾപ്പടെ മൂന്ന് പുരുഷൻമാരും പിടിയിൽ. ചന്തപ്പുരയിൽ എ.ഇ.ഒ ഓഫീസ് പരിസരത്തുള്ള മൂൺ അപ്പാർട്ട്മെൻ്റിലാണ് റെയ്ഡ് നടന്നത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുണിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. സ്ത്രീകളെ സ്ഥിരമായി താമസിപ്പിച്ചാണ് ഇവിടെ വാണിഭ കേന്ദ്രം നടത്തിയിരുന്നത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

Related posts

സൗജന്യ സ്പോർട്സ് കിറ്റ് വിതരണവും ,അനുമോദനവും നൽകി.

murali

മാരക രാസലഹരിയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ.

murali

അന്തിക്കാട് പോലീസ് സ്റ്റേഷൻ നാഥനിലാത്ത അവസ്ഥ പ്രതിഷേധവുമായി കോൺഗ്രസ്.

murali
error: Content is protected !!