September 20, 2024
NCT
KeralaNewsThrissur News

കെ പി പ്രഭാകരൻ്റെ 15-ാം ചരമ വാർഷികാചരണം മന്ത്രി രാജൻ ഉദ്‌ഘാടനം ചെയ്തു.

അന്തിക്കാട് : വയനാട് ദുരന്തത്തിൽ ഉൾപ്പെട്ട ജനങ്ങളെ സർക്കാർ ചേർത്ത് നിർത്തി മുന്നോട്ട് പോകുമെന്നും എല്ലാ പ്രതിസന്ധികളെയും അധിജീവിക്കാനുള്ള കരുത്ത് കേരളത്തിന് ഉണ്ടെന്നും ക്ഷേമപെൻഷൻ ഉൾപ്പെടെ കൊടുത്ത് തീർക്കുമെന്നും റവന്യുമന്ത്രി കെ രാജൻ പറഞ്ഞു.

സിപിഐ നേതാവും മുൻ മന്ത്രിയുമായിരുന്ന കെ പി പ്രഭാകരൻ്റെ 15-ാം ചരമവാർഷികാചരണം അന്തിക്കാട് ചടയൻമുറി ഹാളിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മരണം വരെ ലളിത ജീവിതം നയിച്ച കെ.പി.പ്രഭാകരൻ കമ്മ്യൂണിസ്റ്റ്കാരുടെ എന്നത്തേയും ആവേശമായിരുന്നുവെന്നും മന്ത്രി രാജൻ പറഞ്ഞു.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ അധ്യക്ഷനായിരുന്നു.

ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ, സംസ്ഥാന എകസിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ, സി സി മുകുന്ദൻ, ടി ആർ രമേഷ് കുമാർ, ഷീല വിജയകുമാർ, കെ പി സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ, ഷീന പറയങ്ങാക്കാട്ടിൽ, പി കെ കുഷ്ണൻ,  എം.സ്വർണ്ണലത, കെ.കെ.ജോബി, സജ്ന പർവ്വിൻ, സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ.മുരളീധരൻ, ചേർപ്പ് മണ്ഡലം സെക്രട്ടറി പി.വി.അശോകൻ, ടി.കെ.മാധവൻ എന്നിവർ സംസാരിച്ചു.

Related posts

വലപ്പാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വലപ്പാട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

murali

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 30 മുതൽ മെയ് 02 വരെ ഉഷ്‌ണതരംഗ സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

murali

കളിച്ചുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞുവീണ് ഏഴുവയസ്സുകാരി മരിച്ചു.

murali
error: Content is protected !!