September 19, 2024
NCT
NewsKeralaThrissur News

കൊള്ളിയും ബീഫും കട്ടൻ ചായയും : വയനാടിന് കൈത്താങ്ങുമായി എ ഐ വൈ എഫ്.

ഇരിങ്ങാലക്കുട : വയനാട് ദുരിതബാധിതർക്ക് എ ഐ വൈ എഫ് നിർമ്മിച്ചു കൊടുക്കുന്ന പത്ത് വീടുകളുടെ ധനസമാഹരണത്തിനായി എ ഐ വൈ എഫ് എടതിരിഞ്ഞി മേഖല കമ്മിറ്റി സംഘടിപ്പിച്ച ”കൊള്ളിയും ബീഫും കട്ടനും” എന്ന ക്യാമ്പയിൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

ദുരന്തമുഖങ്ങളിലെല്ലാം തന്നെ കേരളം ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും വയനാടിൻ്റെ പുനരധിവാസത്തിനായി ഒന്നിച്ചൊരു മനസ്സായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എടതിരിഞ്ഞി സെൻ്ററിൽ ആരംഭിച്ച ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കുന്നതിനും സഹായത്തിൽ പങ്കുചേരുന്നതിനുമായി നിരവധിയാളുകളാണ് എത്തിച്ചേർന്നത്.

സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ടി വി വിബിൻ, പ്രസിഡന്റ് വിഷ്ണു ശങ്കർ, സി പി ഐ പടിയൂർ നോർത്ത് ലോക്കൽ സെക്രട്ടറി വി ആർ രമേഷ്, എ ഐ വൈ എഫ് മേഖല സെക്രട്ടറി വി ആർ അഭിജിത്ത്, പ്രസിഡൻ്റ് കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ്, കെ പി കണ്ണൻ മുരളി മണക്കാട്ടുംപടി, ജിബിൻ ജോസ്, വി ഡി യാദവ് എന്നിവർ സന്നിഹിതരായിരുന്നു.

Related posts

നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു.

murali

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം.

murali

ഗുരുവായൂര്‍ ചൂല്‍പുറത്ത് കാര്‍ സര്‍വീസ് സെന്ററില്‍ അഗ്‌നിബാധ; ഒരു കാര്‍ കത്തി നശിച്ചു.

murali
error: Content is protected !!