September 20, 2024
NCT
KeralaNewsThrissur News

കരുതലായി കേരള പേജ് അഡ്മിന്‍സ്; വയനാട്ടിലെ കുരുന്നുകൾക്കായി കൊച്ചിയിൽ നിന്നും കളിപ്പാട്ടവണ്ടി.

ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ കുരുന്നുകൾക്കായി കൊച്ചിയിൽ നിന്നും കളിപ്പാട്ടവണ്ടി. ദുരന്തബാധിത പ്രദേശത്തെ കുട്ടികള്‍ക്ക് നല്‍കാനായി കളിപ്പാട്ടങ്ങളും ഡയപ്പറുകളും മറ്റും ശേഖരിച്ച് എത്തിക്കുകയാണ് കേരള പേജ് അഡ്മിൻസ്. സിനിമാ താരങ്ങളായ തെസ്നി ഗാന്റെയും സോഹൻ സീനു ലാലിന്റെയും സാന്നിധ്യത്തിലാണ് കളിപ്പാട്ടവണ്ടി വയനാട്ടിലേക്ക് പുറപ്പെട്ടത്.
സമൂഹമാധ്യമ പേജുകളിലെ അഡ്മിന്‍മാരുടെ കൂട്ടായ്മയാണ് കേരള പേജ് അഡ്മിന്‍സ്. 117 അംഗങ്ങളുള്ള കൂട്ടായ്മ ഒരു വണ്ടി നിറയെ കളിപ്പാട്ടങ്ങളുമായാണ് വയനാട്ടിലേക്ക് പുറപ്പെടുന്നത്. ഉരുള്‍പൊട്ടലില്‍ വീടും വീട്ടുകാരെയും നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് കരുതലാവുക, അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി നിറവേറ്റുക എന്നതാണ് ലക്ഷ്യം.
ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ട് നേരിട്ട് കുട്ടികളിലേക്കാണ് ആവശ്യ വസ്തുക്കൾ എത്തിക്കുക. കളിപ്പാട്ടങ്ങൾക്ക് പുറമെ ഡയപ്പർ, പോഷകാഹാരങ്ങൾ, സോപ്പുകൾ തുടങ്ങിയവയെല്ലാം ഈ വണ്ടിയിലുണ്ട്. സിനിമാ താരങ്ങളായ തെസ്നി ഗാനും സോഹൻ സീനു ലാലും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
വയനാട്ടിൽ പോയപ്പോൾ കുട്ടികളുടെ ബുദ്ധിമുട്ട് നേരിൽ കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കളിപ്പാട്ടവണ്ടിയുടെ യാത്ര. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച യാത്രയിൽ തൃശൂരിൽ നിന്നും ആവശ്യ വസ്തുക്കൾ ശേഖരിച്ചാണ് കളിപ്പാട്ടവണ്ടി വയനാട് എത്തുക.

Related posts

നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

murali

അബുദാബിയിൽ കാണാതായ ചാവക്കാട് ഒരുമനയൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

murali

ഒളിവിലായിരുന്ന മോഷണക്കേസ് പ്രതി അറസ്റ്റിൽ.

murali
error: Content is protected !!