September 20, 2024
NCT
KeralaNewsThrissur News

ഓൾ കേരള അക്വാകൾച്ചർ പ്രൊമോട്ടേർസ് യൂണിയൻ സമരപ്രഖ്യാപന കൺവെൻഷൻ.

തൃശൂർ : ഓൾ കേരള അക്വാകൾച്ചർ പ്രൊമോട്ടേർസ് യൂണിയൻ ജില്ലാ സമരപ്രഖ്യാപന കൺവെൻഷൻ സി ഐ ടി യു ജില്ല സെക്രട്ടറി ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു . എ കെ എ സി പി യു ജില്ലാ പ്രസിഡണ്ട് രജിത ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു.

ഫിഷറീസ് വകുപ്പിലെ താൽക്കാലിക ജീവനക്കാരായ പ്രൊമോട്ടർമാർക്ക് 2023 എപ്രിൽ മുതൽ മാർച്ച് വരെ വെട്ടികുറച്ച തൊഴിൽ ദിനങ്ങളുടെ വേതനം നൽകാതിരികെ ശേഷമുള്ള നാല് മാസത്തെ ഒരു രൂപ പോലും വേതനം ലഭിച്ചിട്ടില്ല.

പഞ്ചായത്ത് അടിസ്ഥാനത്തിൽ ഫീൽഡ് തല തൊഴിലെടുക്കുന്ന ജീവനക്കാർ കേന്ദ്ര- കേരള സർക്കാരിൻ്റെ വിവിധ പദ്ധതികളാണ് ഫീൽഡ് തലത്തിൽ നടപ്പിലാക്കുന്നത് യാത്രാകൂലിക്ക് പോലും പണമില്ലാത്ത സാഹചര്യത്തിൽ പോലും അധിക ജോലിയായി മത്സ്യ തൊഴിലാളി മേഖലയിലെ സോഷ്യോ – ഇക്കണോമിക് സർവ്വേ ചെയ്യുവാനും പ്രൊമോട്ടർമാർ നിർബന്ധിതരായി.

പ്രൊമോട്ടർമാരുടെ വെട്ടി കുറച്ച വേതനം, ശമ്പള കുടിശ്ശിക അനുവദിക്കുക, ജനകീയ മത്സ്യകൃഷി പദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കുക , ജോലിസ്ഥിരത ഉറപ്പുവരുത്തുക , കർഷകർക്ക് നൽകുവാനുള്ള സബ്സിഡി അനുവദിക്കുക , ദിവസവേതനം മാറ്റി പ്രൊമോട്ടർമാരെ കരാർ അടിസ്ഥാനപ്പെടുത്തി മാസശമ്പളം അനുവദിക്കുക,

മിനിമം വേതനം 22000 രൂപയാക്കുക . തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 19 ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കാനും തീരുമാനിച്ചു. എ കെ എ സി പി യു സംസ്ഥാനകമ്മിറ്റി ട്രഷറർ പി . എം . ശശികുമാർ യോഗത്തിൽ പങ്കെടുത്തു. ജില്ല സെക്രട്ടറി വിദ്യ ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. ശാലിനി സ്വാഗതം പറഞ്ഞ യോഗത്തിന് അക്ഷയ നന്ദിയും പറഞ്ഞു.

Related posts

കുമാരൻ നിര്യാതനായി.

murali

റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു.

murali

കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിനു സമീപം പാടത്തുനിന്ന് സ്ഫോടക വസ്തു കണ്ടെത്തി.

murali
error: Content is protected !!