NCT
KeralaNewsThrissur News

വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രം സർക്കാരിന്റെ സംസ്ഥാനതല കായകല്പ പുരസ്‌കാരം നേടി.

വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രം സർക്കാരിന്റെ സംസ്ഥാനതല കായകല്പ പുരസ്‌കാരം നേടി. മൂന്നുലക്ഷം രൂപയാണ് സമ്മാനത്തുക. ശുചിത്വം, അണുബാധനിയന്ത്രണം, മാലിന്യപരിപാലനം, മാലിന്യനിയന്ത്ര പരിപാടികളും ആരോഗ്യബോധവത്കരണ കാമ്പയിനുകളും,

പ്രകൃതി സംരക്ഷണ പരിപാടികൾ, റോഡുകൾ, ഓടകൾ, പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂളുകൾ, അങ്കണ വാടി, വയോജനപാർക്ക്, കടൽത്തീരം, കുളങ്ങൾ, വഴിവിളക്കുകൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന കക്കൂസിൻ്റെ വൃത്തി തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് പുരസ്‌കാരം നിർണയിച്ചത്.

വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ രാവിലെ ഒൻപതുമു തൽ രാത്രി ഒൻപതുവരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. പുരുഷ, വനിത, വയോജന വാർഡുകളുണ്ട്. ഫാർമസി, ഡെൻ്റൽ ഒ.പി., ഡിജി റ്റൽ എക്സ്റേ, ഇ.സി.ജി., 52 തരം പരിശോധന നടത്താവുന്ന ലബോറ ട്ടറി, ഒന്നും രണ്ടും ഘട്ട സാന്ത്വനപരിചരണം, ഫിസിയോതെറാപ്പി,

മാനസികാരോഗ്യ ഒ.പി., കൗമാരക്ലിനിക്, കാഴ്‌ചപരിശോധന, ഗർഭിണി കളുടെ ക്ലിനിക്, കുട്ടികളുടെ പ്രതിരോധകുത്തിവെപ്പ്, ജീവിതശൈലീ രോഗനിർണയ ക്ലിനിക്, കുടുംബാസൂത്രണ മാർഗങ്ങളുടെ ക്ലിനിക്, മലമ്പനി – മന്തുപരിശോധനാ സൗകര്യം, പുകവലി നിയന്ത്രണ ക്ലിനിക്, 108 ആംബുലൻസ് സേവനം എന്നിവ സാമൂഹികാരോഗ്യ കേന്ദ്രത്തിലുണ്ട്. ആശുപത്രിയിൽ ഡയാലിസിസ് സെൻ്റർ തുടങ്ങുന്നതിനുള്ള പ്ര വർത്തനങ്ങൾ നടക്കുന്നുണ്ട്.

Related posts

തളിക്കുളത്ത് നിർമ്മാണത്തിൽ ഇരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക്കൽ ഉപകരണങ്ങൾ മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ.

murali

കെ എൽ ഡി സി കനാലിനോടു ചേർന്ന പാടശേഖരത്തിൽ വീണ് മാപ്രാണം സ്വദേശിയായ യുവാവ് മരിച്ചു.

murali

ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി.

murali
error: Content is protected !!