September 19, 2024
NCT
KeralaNewsThrissur News

ഓണാഘോഷത്തിന്‍റെ ഭാഗമായ പുലിക്കളിയും കുമ്മാട്ടിയും റദ്ദാക്കിയ നടപടി : പുലിക്കളി സംഘങ്ങൾ മേയർക്ക് നിവേദനം നൽകി.

തൃശ്ശൂർ : പുലിക്കളിയും കുമ്മാട്ടിയും റദ്ദാക്കിയ നടപടിയില്‍ സംഘങ്ങളെ വിളിച്ചുകൂട്ടി ചര്‍ച്ചയ്ക്ക് കോര്‍പ്പറേഷന്‍ തയാറാകണമെന്നാവശ്യപ്പെട്ട് പുലിക്കളി സംഘങ്ങളുടെ സംയുക്ത കൂട്ടായമ തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന് നിവേദനം നല്‍കി.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായ പുലിക്കളിയും കുമ്മാട്ടിക്കളിയും വേണ്ടെന്നാണ് കോര്‍പ്പറേഷൻ പ്രഖ്യാപിച്ചത്. മുന്നൊരുക്കങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപ ഓരോ സംഘങ്ങളും ചെലവാക്കിയിട്ടുണ്ടെന്നും കോര്‍പ്പറേഷന്‍റേത് കൂടിയാലോചന ഇല്ലാത്ത നടപടി ആയിരുന്നെന്നുമാണ് സംഘങ്ങളുടെ നിലപാട്.

ആചാരത്തിന്‍റെ ഭാഗമായി കുമ്മാട്ടി നടത്തുമെന്നും അതില്‍ നിന്നു ലഭിക്കുന്ന വരുമാനം വയനാട് ദുരിതമനുഭിക്കുന്നവര്‍ക്ക് നല്‍കുമെന്നും ഇന്നലെ കുമ്മാട്ടി സംഘങ്ങളും അറിയിച്ചിരുന്നു. സംഘങ്ങളുടെ ആവശ്യങ്ങളോട് കോര്‍പ്പറേഷന്‍ പ്രതികരിച്ചിട്ടില്ല.

നാലോണ നാളിലായിരുന്നു പുലിക്കളി. ഉത്രാടം മുതല്‍ മുന്നുദിവസമാണ് ദേശങ്ങളില്‍ കുമ്മാട്ടി ഇറങ്ങുന്നത്. കോര്‍പ്പറേഷന്‍റെ തീരുമാനം ഏകപക്ഷീയമാണെന്ന് കുമ്മാട്ടി സംഘാടക സമിതി നേരത്തെ വിമര്‍ശിച്ചിരുന്നു.

ഇക്കുറി 11 സംഘങ്ങളാണ് പുലിക്കളിക്ക് തയാറെടുപ്പുകള്‍ നടത്തിയിരുന്നത്. അടുത്ത മാസം പതിനാറ്, പതിനേഴ് തീയതികളിലാണ് വിവിധ ദേശങ്ങളിൽ കുമ്മാട്ടി ഇറങ്ങേണ്ടത്. ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കോര്‍പ്പറേഷനാണ് പുലിക്കളിയുടെ മുഖ്യ നടത്തിപ്പുകാര്‍. ഇരുന്നൂറു കൊല്ലത്തിലേറെ പഴക്കമുള്ള തൃശ്ശൂരിന്‍റെ തനത് കലാരൂപമാണ് പുലിക്കളി. ഇതിനുമുമ്പ് 2018 ലെ പ്രളയ കാലത്തും 2020ല്‍ കോവിഡ് കാലത്തുമാണ് പുലിക്കളി ഒഴിവാക്കിയത്.

Related posts

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.

murali

പോലീസ് ചമഞ്ഞ് തട്ടിപ്പ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.

murali

വെള്ളാനിക്കരയിലെ സെക്യൂരിറ്റി ജീവനക്കാരുടെ മരണം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

murali
error: Content is protected !!