September 19, 2024
NCT
KeralaNewsThrissur NewsTravel

കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തായ്‌ലൻഡ് ടൂറിസം വികസനത്തിന് ക്ഷണം: തൃശ്ശൂരിൽ നിന്നും പ്രതിനിധി.

തായ്ലന്‍ഡിലേക്കുള്ള മലയാളികളുടെ യാത്ര വര്‍ദ്ധിച്ചതോടെ കേരളത്തിലെ 40 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തായ്‌ലന്‍ഡ് സര്‍ക്കാരിന്റെ ക്ഷണം. തായ്ലന്‍ഡിന്റെ സാധ്യതകള്‍ പരിചയപ്പെടുത്താനും അതുവഴി കേരളത്തില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനുമാണ് ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്‍ഡിന്റെ(TAT) പ്രത്യേക പരിപാടി.

ഓഗസ്റ്റ് 21 മുതല്‍ 25 വരെ നടക്കുന്ന യാത്രയ്ക്കിടെ തായ്ലന്‍ഡിലും കാഞ്ചനബുരിയിലും അവലോകന യോഗങ്ങളും ചേരും. സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രമുഖ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷന്റെ നേതൃത്വത്തിലാണ് (MKTA ) ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തായ്ലന്‍ഡിലേക്ക് പോകുന്നത്.

തായ്‌ലാന്റിലെ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ്റ് കമ്പനിയായ ബേസ്ഡ് ഏഷ്യ തായ്‌ലൻഡ് ഡിഎംസി, ബേസ്ഡ് ഏഷ്യ ടിക്കറ്റ് ബുക്കിംഗ് ഏജൻസി എന്നിവരുടെ സഹകരണത്തോടെയാണ് യാത്രാ ക്രമീകരിച്ചിട്ടുള്ളത്. ദേശിയ, അന്തർദേശിയ തലത്തിൽ മൈ കേരളാ ടൂറിസം അസോസിയേഷന് ക്ഷണം ലഭിക്കുന്ന ഇരുപത്തിമൂന്നാമത് പരിപാടിയാണിത്.

മൈ കേരളാ ടൂറിസം അസോസിയേഷൻ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി ദിലീപ് കുമാർ എന്നിവർ യാത്രക്ക് നേതൃത്വം നൽകും. തൃശ്ശൂരിൽ നിന്നും പ്രതിനിധിയായി അശ്വിൻ കെ (MD) *സ്‌മൈൽ ട്രാവൽ സൊല്യൂഷൻസ് ( SMILE TRAVEL SOLUTIONS) പങ്കെടുക്കും.

Related posts

തൃശ്ശൂർ ഡിസിസിയിലെ കൂട്ടത്തല്ല് : പ്രസിഡന്റ് അടക്കം 20 പേർക്കെതിരെ കേസ്.

murali

വ്യാജ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പേരില്‍ തട്ടിപ്പ്; പരാതിയില്‍ നാട്ടിക – വാടാനപ്പള്ളി പ്രദേശങ്ങളിലെ സി.പി.എം നേതാക്കൾക്കെതിരെ കേസെടുത്തു.

murali

ഷണ്മുഖൻ അന്തരിച്ചു.

murali
error: Content is protected !!