September 19, 2024
NCT
KeralaNewsThrissur News

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിക്ക്  ദാരുണാന്ത്യം.

ചേലക്കര : കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിക്ക്  ദാരുണാന്ത്യം. വട്ടുള്ളി തുടുമ്മേൽ റെജിയുടെയും ബ്രിസ്റ്റിലിയുടെയും മകൾ  എൽവിന(10) ആണ് മരിച്ചത്. ഇന്നലെ  രാത്രി 9 മണിയോടെയാണ് സംഭവം.

വീടിനുള്ളിലെ ജനലിൽ ഷാൾ കെട്ടി കളിക്കുന്നതിനിടെ  കഴുത്തിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം. തിരുവില്വാമല പുനർജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related posts

ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം.

murali

നിക്ഷേപകരിൽ നിന്നും സ്വീകരിച്ച പണം കൃത്രിമം കാണിച്ചു പിൻവലിച്ചു; കുന്നംകുളം സ്വദേശിയായ പോസ്റ്റ്‌ മാസ്റ്റർ അറസ്റ്റിൽ.

murali

സ്വത്ത് തർക്കത്തെ തുടർന്ന് അനുജനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ജേഷ്ഠൻ അറസ്റ്റിൽ.

murali
error: Content is protected !!