September 19, 2024
NCT
KeralaNewsThrissur News

ഹിവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ്; കോടികളുടെ തട്ടിപ്പു നടത്തിയ കേസിലെ ഒരു പ്രതികൂടി അറസ്റ്റിൽ.

തൃശൂർ : കോടികളുടെ തട്ടിപ്പു നടത്തിയ ഹിവാൻ നിധി, ഹിവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ മറ്റൊരു പ്രതികൂടിയായ അന്നമനട പാലിശ്ശേരി സ്വദേശി ചാത്തോത്തിൽ വീട്ടിൽ ശ്രീനിവാസൻ (കെപിസിസി സെക്രട്ടറി ) നെയാണ് തൃശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഈ കേസിലേക്ക് അറസ്റ്റുചെയ്ത പുഴയ്ക്കൽ ശോഭ സിറ്റിയിലെ ടോപ്പാസ് ഫ്ളാറ്റിലെ താമസക്കാരനായ മൂത്തേടത്ത് അടിയാട്ട് വീട്ടിൽ സുന്ദർ സി. മേനോൻ, പുതൂർക്കര പുത്തൻ  വീട്ടിൽ ബിജു മണികണ്ഠൻ എന്നിവർ റിമാൻറിൽ കഴിഞ്ഞുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. BUDS ആക്ട് പ്രകാരം പ്രതികളുടേയും മറ്റു ഡയറക്ടർമാരുടേയും സ്വത്തുക്കൾ ഫ്രീസ് ചെയ്തിട്ടുണ്ട്. സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചു.

Related posts

തീവണ്ടിയില്‍ ചാടി കയറാന്‍ ശ്രമിച്ച 57-കാരിക്ക് ദാരുണാന്ത്യം.

murali

പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു.

murali

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേർ പിടിയിൽ: കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി.

murali
error: Content is protected !!