NCT
KeralaNewsThrissur News

തൃപ്രയാറിൽ സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച അതിഥിതൊഴിലാളി അറസ്റ്റിൽ.

തൃപ്രയാർ : സ്കൂളിലേക്ക് പോകുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച അതിഥിതൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ശംഭുനാഥ് കർമാകറാണ് (56) പിടിയിലായത്.

ചൊവ്വാഴ്ച രാവിലെ 9.45-ഓടെ കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ ടെലിഫോൺ എക്സ്‌ചേഞ്ചിനു സമീപമാണ് സംഭവം. സ്കൂളിലേക്ക് പോയിരുന്ന കുട്ടിയുടെ കൈ പിടിച്ച് ഇയാൾ ദേവസ്വം സ്റ്റോക്കുപുര പറമ്പിലേക്ക് വലിച്ചു.

കുതറിമാറി ഓടിയ കുട്ടിയുടെ കരച്ചിൽ കേട്ട് സമീപത്തെ കടയിലുണ്ടായിരുന്നവരും റോഡിലൂടെ വന്നവരും ശംഭുനാഥിനെ പിടിച്ചുവെച്ച് വലപ്പാട് പോലീസിൽ അറിയിച്ചു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Related posts

എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന്‍ മരിച്ചു.

murali

ലോക്സഭാ തിരഞ്ഞെടുപ്പ്: രണ്ട് നാമനിര്‍ദേശപത്രിക കൂടി സമർപ്പിച്ചു.

murali

സ്കൂളുകൾക്ക് സമീപത്തെ റോഡുകളിൽ സീബ്ര ക്രോസിങ്ങ് വേണം : മനുഷ്യാവകാശ കമ്മീഷൻ.

murali
error: Content is protected !!