September 19, 2024
NCT
KeralaNewsThrissur News

തൃപ്രയാർ കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച അതിഥിതൊഴിലാളി അറസ്റ്റിൽ.

തൃപ്രയാർ കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ സ്കൂളിലേക്ക് പോയിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ വലപ്പാട് പോലീസ് അറസ്‌റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി ശംഭുനാഥ് കർമാകറാണ് (56) പിടിയിലായത്.

ചൊവ്വാഴ്ച രാവിലെ 9.45-ഓടെ കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപമാണ് സംഭവം. സ്കൂളിലേക്ക് പോയിരുന്ന കുട്ടിയുടെ കൈ പിടിച്ച് ഇയാൾ ദേവസ്വം സ്റ്റോക്കുപുര പറമ്പിലേക്ക് വലിച്ചു.

കുതറിമാറി ഓടിയ കുട്ടിയുടെ കരച്ചിൽ കേട്ട് സമീപത്തെ കടയിലുണ്ടായിരുന്നവരും റോഡിലൂടെ വന്നവരും ശംഭുനാഥിനെ പിടിച്ചുവെച്ച് വലപ്പാട് പോലീസിൽ അറിയിച്ചു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Related posts

രാമോജി ഫിലിം സിറ്റി സ്ഥാപകൻ രാമോജി റാവു അന്തരിച്ചു..

murali

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു; പവന് 53,000 കടന്നു.

murali

വീട്ടിൽ മദ്യം വിൽപ്പന നടത്തിയ ആൾ പിടിയിൽ.

murali
error: Content is protected !!