NCT
KeralaNewsThrissur News

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ ജനകീയ സഹകരണം ആവശ്യം – സി സി മുകുന്ദൻ എംഎൽഎ.

ചാഴൂർ : പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി നാട്ടിക നിയോജക മണ്ഡലത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു.  നാട്ടിക എംഎൽഎ സി സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

ജനകീയ സദസ്സിൽ ലഭിച്ച നിവേദനങ്ങളിലും , പരാതികളിലും കൃത്യമായ പരിഹാര നടപടികൾ ഉണ്ടാകുമെന്നും , പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് ജനകീയ തലത്തിൽ സഹകരണം ആവശ്യമെന്നും സി സി മുകുന്ദൻ എംഎൽഎ പറഞ്ഞു.

പുതിയ ബസ് റൂട്ടുകളുടെ ആവശ്യകത , ബസ്സുകളുടെയും മറ്റു വാഹനങ്ങളുടെയും മത്സരയോട്ടം , സമയക്രമം തെറ്റിയുള്ള സർവ്വീസുകൾ , വിവിധ സ്ഥലങ്ങളിലെ അനധികൃത വാഹനങ്ങളുടെ പാർക്കിങ്ങും അപകടാവസ്ഥയും , ട്രാഫിക് സിഗനലുകളുടെ ആവശ്യകത , ടാക്സി ഡ്രൈവർമാർ നേരിടുന്ന വെല്ലുവിളികൾ , സൈഫ് ഡ്രൈവിങ് തുടങ്ങിയവ സംബന്ധിച്ച് സദസ്സിൽ ചർച്ചകൾ നടന്നു.

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃപ്രയാർ മോട്ടോർ വെഹിക്കാർ ഇൻസ്പെക്ടർ ദിലീപ് കുമാർ , ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ , ജില്ലാപഞ്ചായത്ത് അംഗം വി ജി വനജകുമാരി , തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ,

നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആർ ദിനേശൻ , വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് , താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് , ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് , അവിണിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി സി നരേന്ദ്രൻ ,

ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് മോഹൻദാസ് , അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ , കെ. എസ്.ആ.ർ ടി.സി ട്രാൻസ്പോർട്ട് ഓഫിസർ ഉബൈദ് , പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ഉദ്യോഗസ്ഥർ , ബസ് ഉടമകളായ ജോയ് , നസീർ അബ്ബാസ് ,ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

Related posts

അബ്ദുൾ കരീം നിര്യാതനായി.

murali

കനത്ത മഴയും, കാറ്റും : എടത്തിരുത്തിയിൽ കൃഷിനാശം.

murali

ഗുരുവായൂർ ക്ഷേത്ര പരിസരത്തെ കൂവളത്തിൻ്റെ കൊമ്പൊടിഞ്ഞ് വീണു യുവതിക്ക് പരിക്ക്. 

murali
error: Content is protected !!