September 20, 2024
NCT
KeralaNewsThrissur News

വയനാട് ഉരുൾപൊട്ടൽ മേഖലയില്‍ നടത്തിയ തിരച്ചിലില്‍ നാല് ലക്ഷം രൂപ കണ്ടെത്തി ഫയര്‍ ആന്റ് റെസ്‌ക്യു.

വയനാട് ദുരന്തമേഖലയില്‍ നടത്തിയ തിരച്ചിലില്‍ പണം കണ്ടെത്തി. നാലുലക്ഷം രൂപയാണ് ഫയർഫോഴ്സ് കണ്ടെത്തിയത്. ഫയര്‍ റെസ്‌ക്യുവിന്റെ തിരച്ചിലില്‍ കണ്ടെത്തിയ നോട്ടുകെട്ടുകളില്‍ ബാങ്കിന്റെ ലേബല്‍ ഉള്‍പ്പെടെയുണ്ട്.

അഞ്ഞൂറ് രൂപയുടെ ഏഴ് കെട്ടുകളും, നൂറ് രൂപയുടെ അഞ്ച് കെട്ടുകളുമായാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ പണം കണ്ടെത്തിയത്. വെള്ളാര്‍മല സ്‌കൂളിന് സമീപം നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്.

കല്യാണ ആവശ്യങ്ങള്‍ക്കോ, മറ്റോ കരുതിയിരുന്നതാവാമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. പണം റവന്യു വകുപ്പിന് കൈമാറും. നിലവില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പണം മാറ്റിയിട്ടുണ്ട്.

Related posts

ക്ഷേമപെൻഷൻ രണ്ടുഗഡു കൂടി അനുവദിച്ചു.

murali

അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നും മൂന്ന് കിലോ കഞ്ചാവ് പിടികൂടി.

murali

തൃപ്രയാറിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി.

murali
error: Content is protected !!