September 19, 2024
NCT
KeralaNewsThrissur News

ഈ വർഷത്തെ സി.കെ ചന്ദ്രപ്പൻ സ്മൃതി പുരസ്ക്കാരത്തിന് വനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ തിരഞ്ഞെടുത്തു.

ആല മണപ്പുറം വയോജന ക്ഷേമ സമിതിയുടെ ഈ വർഷത്തെ സി.കെ ചന്ദ്രപ്പൻ സ്മൃതി പുരസ്ക്കാരത്തിന് വനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ തിരഞ്ഞെടുത്തതായി സംഘാടകർ തൃപ്രയാറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സെപ്റ്റംബർ 1 ഞായറാഴ്ച്ച നാട്ടിക ശ്രീനാരയണ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ നാട്ടിക എം എൽ എ സി.സി മുകുന്ദൻ പുരസ്ക്കാര സമർപ്പണം നടത്തും.10000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. മികച്ച അധ്യാപന രംഗത്തെ പ്രവർത്തനത്തിന് നാട്ടിക എസ് എൻ ട്രസ്റ്റ് സ്‌കൂൾ പ്രിൻസിപ്പൽ ജയാബിനി, കഴിമ്പ്രം വി പി എം. എസ് എൻ ഡി പി സ്ക്കൂൾ അധ്യാപിക സിന്ധു വിജി,

ആധുര സേവന രംഗത്തെ പ്രവർത്തനത്തിന് ഡോ.  റഹീന മാവുങ്കൽ, ചാവക്കാട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹെഡ് നേഴ്സ് ഇന്ദിരാ ബാബു’, മികച്ച സംരംഭകൻ ഷൈൻ തട്ടുപറമ്പിൽ, ഇ.ജി സുധീർ തളിക്കുളം, ജീവകാരുണ്യ രംഗത്തെ സേവനത്തിന് എ യു രഘുരാമൻ പണിക്കർ ,സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ,B Sc ബോട്ടണി റാങ്ക് ഹോൾഡർ ജോതിർമയി എന്നിവർക്കും

പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുമെന്ന് വാർത്ത സമ്മേളനത്തിൽ സി.സി മുകുന്ദൻ എം എൽ എ , വയോജനക്ഷേമ സമിതി പ്രസിഡൻ്റ് ലാൽ കച്ചില്ലം, എക്സിക്യൂട്ടിവ് അംഗം കിഷോർ വാഴപ്പിളളി എന്നിവർ അറിയിച്ചു.

Related posts

കാറ്റാടി മരം ദേഹത്തേക്ക് മറിഞ്ഞു വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു.

murali

പണയം വെച്ച സ്വർണം തിരികെ നൽകാതെ ഇടപാടുകാരെ കബളിപ്പിച്ച ധനകാര്യ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരി ഉൾപ്പെടെ നാല് കുട്ടികൾക്ക് പരിക്ക്.

murali
error: Content is protected !!