September 19, 2024
NCT
KeralaNewsThrissur News

ഇന്ദിരാഭവൻ അണ്ടത്തോട് രാജ്യത്തിന്റെ 78-മത് സ്വാതന്ത്ര്യദിനം ആചരിച്ചു.

ഇന്ദിരാഭവൻ അണ്ടത്തോട് രാജ്യത്തിന്റെ 78-മത് സ്വാതന്ത്ര്യദിനം ആചരിച്ചു. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെയും നാടിനു വേണ്ടി ജീവത്യാഗം ചെയ്ത മഹത്തുക്കളുടെയും പാവന സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടിയിൽ മുതിർന്ന കോൺഗ്രസ്സ് നേതാവ് മുഹമ്മദാലി വാലിയിൽ ദേശീയ പതാക ഉയർത്തി.

ഇന്ദിരാഭവൻ പ്രസിഡന്റ്‌ ഷാഹിദ് കൊപ്പര അധ്യക്ഷത വഹിച്ചു. ഇന്ദിരാഭവൻ വൈസ് പ്രസിഡന്റ് കാസിം പൂക്കാട്ട്, ജിസിസി ജനറൽ സെക്രട്ടറി ഹക്കീം ചന്ദനത്ത് ഇന്ദിരാഭവൻ ഭാരവാഹികളും കോൺഗ്രസ് യൂത്ത് കോൺഗ്രസ് കെ.എസ്‌.യു.പ്രവർത്തകരും നേതാക്കളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി നസീർ പുതുപറമ്പിൽ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.

Related posts

അംഗൻവാടിയിലെ ടീച്ചറമ്മക്ക് യാത്രയയപ്പിന് സ്വർണ്ണ വളനൽകി ആദരിച്ചു.

murali

മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി.

murali

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ തൃശൂർ ജില്ലയിൽ നിന്ന് നാടുകടത്തി.

murali
error: Content is protected !!