NCT
KeralaNewsThrissur News

നിക്ഷേപ തട്ടിപ്പ്; സി.എസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തു.

നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃശൂർ കോര്‍പ്പറേഷന്‍ മുൻ കൗണ്‍സിലറും കെ.പി.സി.സി സെക്രട്ടറിയുമായ സി.എസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്റ് ചെയ്തത്.

സി.എസ് ശ്രീനിവാസനെ സസ്‌പെന്റ് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു. ഗുരുതരമായ സാമ്പത്തിക ആരോപണവും അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റും പൊതുസമൂഹത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറാണ് സിെസ് ശ്രീനിവാസൻ. പ്രമുഖ വ്യവസായി പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടിഎ സുന്ദർ മേനോൻ ഹീവാൻസ് ഫിനാൻസ് ചെയർമാനാണ്. സുന്ദ‍ മോനോൻ്റെ അറസ്റ്റിന് പിന്നാലെയാണ് ശ്രീനിവാസനും പിടിയിലായത്.

Related posts

കയ്പമംഗലത്ത് വൻ തീപിടുത്തം.

murali

പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറി, ആളപായമില്ല.

murali

മക്കയിൽ ഹജ്ജ് കർമ്മം നിർവഹിക്കവെ പാവറട്ടി പുതുമനശ്ശേരി സ്വദേശി കുഴഞ്ഞുവീണു മരിച്ചു.

murali
error: Content is protected !!