NCT
KeralaNewsThrissur News

ആമ്പല്ലൂര്‍ കളരിക്കല്‍ ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ മോഷണം: ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു.

ആമ്പല്ലൂര്‍ കളരിക്കല്‍ ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. ശ്രീകോവിലിന് മുന്‍പിലുള്ള ഭണ്ഡാരം തകര്‍ത്ത് മറിച്ചിട്ട നിലയിലാണ്. രാവിലെ ക്ഷേത്രത്തില്‍ സഹായത്തിനായി എത്തിയ സ്ത്രീയാണ് ഭണ്ഡാരം പൊളിച്ചത് കണ്ടത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.

ശ്രീകോവിലിന് മുന്‍പിലെ ഭണ്ഡാരം കുത്തി തുറന്ന് മറിച്ചിട്ട നിലയിലും, സമീപത്ത് വെച്ചിരുന്ന വിളക്ക് തകര്‍ത്ത നിലയിലും കണ്ടെത്തി. ഏകദേശം 10000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞയാഴ്ച വെണ്ടോർ നമ്പൂര്യച്ചൻ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ രണ്ട് ഭണ്ഡാരങ്ങൾ തകർത്ത് മോഷണം നടന്നിരുന്നു.

Related posts

തൃപ്രയാർ തേവർക്ക് കിഴക്കേനടയിൽ രാജകീയ വരവേൽപ്.

murali

സ്വന്തം അധ്വാനത്തിലൂടെ നേടിയ പണം ദുരന്തമനുഭവിക്കുന്ന വയനാട് മുണ്ടക്കൈയ്യിലേക്ക് സംഭാവന നൽകി നാട്ടിക ഗവ.ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ.

murali

രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കാര്‍ നിയന്ത്രണം വിട്ട് പോകുന്നത് കണ്ടുവെന്ന് ദൃക്സാക്ഷി.

murali
error: Content is protected !!