കാഞ്ഞാണി : അന്തിക്കാട് റോഡിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന അന്തിക്കാട് സ്വദേശിമരിച്ചു. അന്തിക്കാട് അഞ്ചങ്ങാടി തെക്ക് പള്ളത്ത് രവി(38)ആണ് മരിച്ചത്. കാഞ്ഞാണി – അന്തിക്കാട് റോഡിൽ കപ്പേളക്കു സമീപം ഇന്നു രാവിലെ 8.15നാണ് അപകടം.
കാഞ്ഞാണിയിലെ ഗാർഡിയൻ ആംബുലൻസിൽ ഒളരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.