September 19, 2024
NCT
KeralaNewsThrissur News

താന്ന്യം പഞ്ചായത്ത് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പ്; എൽ ഡി എഫ് വൻ വിജയം.

പെരിങ്ങോട്ടുകര : താന്ന്യം പഞ്ചായത്ത് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് വൻ വിജയം നേടി.13 അംഗ ഭരണസമിതിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 6 എൽ ഡി എഫ് അംഗങ്ങളെ നേരത്തേ ഐക്യകണ്ഠേന തെരഞ്ഞെടുത്തിരുന്നു. ശേഷിച്ച 7 പേരെ തെരെഞ്ഞെടുക്കാനാണ് വോട്ടിങ്ങ് നടന്നത്. എൽ ഡി എഫ് അംഗങ്ങൾ 2500 ൽ അധികം വോട്ടിനാണ് തെരഞ്ഞെടുത്തത്.

13,154 മെമ്പർമാരിൽ 3135 പേരാണ് വോട്ട് ചെയ്ത്. ജൂനിയർ ഇൻസ്പെക്റ്റർ, കെ പി പുഷ്പ്പലത വരണാധികാരിയായിരുന്നു. കിഴ്പ്പിള്ളികര നളന്ദ ഹയർ സെക്കൻ്ററി സ്കൂളിലാണ് വോട്ടെടുപ്പ് നടന്നത്. എൽ ഡി എഫ് ൻ്റെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി. എം വി മുഖേഷ്, പി എം മധുലാൽ, എൻ എ പീതാംബരൻ, ബാബുവിജയകുമാർ, കെ പി സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

വിനോദ് കുമാർ നിര്യാതനായി.

murali

തൃപ്രയാർ പാലത്തിൽ വൃദ്ധനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali

മദ്യലഹരിയില്‍ യുവാവ് അയല്‍വാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

murali
error: Content is protected !!