September 20, 2024
NCT
KeralaNewsThrissur News

പാവറട്ടിയിൽ തെരുവ് നായ്ക്കൾ 30 ഓളം കോഴികളെ കടിച്ചു കൊന്നു.

പാവറട്ടി : തെരുവ് നായ്ക്കൾ 30 ഓളം കോഴികളെ കടിച്ചു കൊന്നു. പാവറട്ടി പുവ്വത്തൂർ തിരുനെലൂർ ശിവക്ഷേത്രത്തിനും ദീപ്തി അങ്കണവാടിക്കു സമീപം താമസിക്കുന്ന വടക്കൻ രാജുവിൻ്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. കോഴികൂട് നശിപ്പിക്കുകയും ചെയ്യ്തിട്ടുണ്ട്.

അവരുടെ മുട്ടയിടറായ കോഴികളാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. ഇതിനു മുൻപും ഇവിട കോഴികുഞ്ഞുങ്ങൾക്കും തെരുവു നായ്ക്കളുടെ ആക്രമണത്തിൽ പരിക്ക് പറ്റിയിരുന്നു. പാവറട്ടി പഞ്ചായത്ത് ഒരു നടപടിയും ഇത് വരെ സ്വികരിച്ചിട്ടില്ല അധികാരികളുടെ അനാസ്ഥയാണ് ഇതിനു കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. തെരുവുനായ്ക്കൾ കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.

Related posts

പഴുവിൽ ചാഴൂർ റോഡിന് സമീപം ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

murali

ബിസിനസ് സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

murali

എം.എ യൂസഫലി ഉയോഗിച്ചിരുന്ന സ്വകാര്യ ജെറ്റ് വിമാനം വില്‍പനയ്ക്ക്.

murali
error: Content is protected !!