September 20, 2024
NCT
KeralaNewsThrissur News

പുത്തൻപീടികയിൽ വയോധികയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.

പെരിങ്ങോട്ടുകര : പുത്തൻപീടികയിൽ രണ്ടു ദിവസം മുൻപ്‌ കാണാതായ 71-കാരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ.

പുത്തൻപീടിക വടക്കുംമുറി പുളിപ്പറമ്പിൽ പരേതനായ ഷൺമുഖന്റെ ഭാര്യ ഓമന(71)യുടെ മൃതദേഹമാണ് വ്യാഴാഴ്ച ആറുമണിയോടെ വീടിന് ഒരു കിലോമീറ്റർ അപ്പുറം കനാലിൽ കണ്ടെത്തിയത്. 20-ന് ഇവരെ കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയ കനാലിൽ മുട്ടറ്റം വെള്ളം മാത്രമേ ഉള്ളൂവെന്നതും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതുമാണ് സംശയത്തിന് കാരണം.

സംഭവത്തിൽ  പോലീസ് കാര്യമായി ഇടപെട്ടില്ലെന്ന പരാതിയും ബന്ധുക്കൾക്കുണ്ട്. വ്യാഴാഴ്ച ആറുമണിയോടെ കനാൽ വഴി വന്ന കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. കലുങ്കിൽ തടഞ്ഞുനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ നിന്ന്‌ മാലയും വളയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്. കമ്മൽ നഷ്ടപ്പെട്ടിട്ടില്ല.

Related posts

വടക്കേകാട് സ്വദേശിയെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തി.

murali

കയ്‌പമംഗലത്ത് പോലീസ് റൂട്ട് മാർച്ച് നടത്തി.

murali

കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി അപകടം : യുവാവ് മരിച്ചു.

murali
error: Content is protected !!