NCT
KeralaNewsThrissur News

ഊരകം വെറ്റിലമൂലയില്‍ പൂട്ടികിടന്ന വീട് കൂത്തിതുറന്ന് മോഷണം സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു.

പുല്ലൂര്‍ ഊരകം വെറ്റിലമൂലയില്‍ പൂട്ടികിടന്ന വീട് കൂത്തിതുറന്ന് മോഷണം. സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. വരിക്കശ്ശേരി വീട്ടില്‍ ഏലിക്കുട്ടിയുടെ പൂട്ടികിടന്ന വീട് കുത്തിതുറന്നാണ് മോഷണം നടന്നത്.

തനിച്ച് താമസിക്കുന്ന ഏലിക്കുട്ടി രാത്രിയില്‍ അടുത്തുള്ള മകന്റെ വീട്ടിലാണ് കിടക്കാന്‍ പോകാറുള്ളത്.രാവിലെ തിരികെ വിട്ടിലേയ്ക്ക് എത്തിയപ്പോഴാണ് വീട് കുത്തിതുറന്ന് മോഷണം നടന്ന വിവരം അറിയുന്നത്. രണ്ടര പവന്റെ സ്വര്‍ണ്ണമാലയും പന്ത്രണ്ടായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി പ്രഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഏലിക്കുട്ടി പറഞ്ഞു.

വീടിനകത്ത് അലമാലകളും മറ്റും തുറന്ന് വലിച്ച് വാരിയിട്ട നിലയിലായിരുന്നു. മുളക്‌പൊടിയും വിതറിയതിന് ശേഷമാണ് മോഷ്ടക്കാള്‍ രക്ഷപ്പെട്ടിരിക്കുന്നത്. ഇരിങ്ങാലക്കുട എസ് ഐ സുധാകരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

ചേർപ്പ് വല്ലച്ചിറയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു.

murali

കുതിരാനിൽ വൻ ലഹരി മരുന്നു വേട്ട; 42 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍.

murali

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്.

murali
error: Content is protected !!