NCT
KeralaNewsThrissur News

ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികൾ ചാവക്കാട് പോലീസിൻ്റെ പിടിയിൽ.

ചാവക്കാട് : ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികൾ ചാവക്കാട് പോലീസിൻ്റെ പിടിയിൽ. ചാവക്കാട് തിരുവത്ര രാരം മരക്കാർ വീട്ടിൽ ജംഷീർ (34), പുന്ന മുണ്ടോക്കിൽ ഫാറൂഖ് (34) എന്നിവരെയാണ് ചാവക്കാട് എസ്.ഐ സബ് ഇൻസ്പെക്ടർ പ്രീത ബാബുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഭർത്താവുമായി ജീവിച്ചാൽ മരണം വരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അതിന് പരിഹാരമായി ആഭിചാരക്രിയ ചെയ്യുന്നതിനായി യുവതിയുടെ കയ്യൽ നിന്നും 15 പവൻ സ്വർണ്ണാഭരണങ്ങൾ പല സമയത്തായി വാങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്. സ്വർണ്ണം തിരികെ ചോദിച്ചപ്പോൾ പരാതിക്കാരിക്ക് റോൾഡ് ഗോൾഡിന്റെ ആഭരണങ്ങൾ തിരികെ നൽകി വിശ്വാസവഞ്ചന ചെയ്യുകയും ചെയ്തു.

സ്വർണ്ണം വിറ്റു കിട്ടിയ തുക ഉപയോഗിച്ച് തമിഴ്നാട് കേന്ദ്രീകരിച്ചുളള ദർഗ്ഗകളിൽ ചുറ്റിക്കറങ്ങുകയും ആഢംബര ജീവിതം നയിക്കുകയുമാണ് പ്രതികളുടെ രീതി. സിവിൽ പോലീസ് ഓഫീസർമാരായ രജനീഷ്, അനസ്, വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related posts

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി: യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയില്‍.

murali

യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കനോലി കനാലിൽ ജല സാംസ്കാരിക ജാഥ നടത്തി.

murali

മൂർക്കനാട് കൊലപാതക കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു.

murali
error: Content is protected !!