NCT
KeralaNewsThrissur News

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ 3 പവൻ്റെ സ്വർണ്ണ റോസാപ്പൂ സമർപ്പിച്ചു.

അരിമ്പൂർ : എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ സന്നിധിയിൽ ഒന്നര ലക്ഷത്തിലേറെ വില വരുന്ന 3 പവൻ്റെ സ്വർണ്ണ റോസാപ്പൂ സമർപ്പിച്ചു. ഇടവകാംഗമായ ചിറ്റിലപ്പിള്ളി മാത്തുണ്ണിയും കുടുംബവുമാണ് മകൻ്റെ വിവാഹത്തോടനുബന്ധിച്ച് ആഘോഷം ചുരുക്കി ഉപകാരസ്മരണയായി സ്വർണ്ണ റോസാപ്പൂ സമർപ്പിച്ചത്.

സ്വർഗത്തിൽ നിന്ന് അനുഗ്രഹങ്ങളുടെ റോസാപ്പൂ വർഷിക്കുമെന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ വാഗ്ദാനം യാഥാർഥ്യമായതിൻ്റെ പ്രതീകമായാണ് ഈ സമർപ്പണം നടത്തിയത്. സ്വർണം കൊണ്ടുള്ള ഇലകളും തണ്ടും അടക്കമുള്ള റോസാപ്പൂ പ്രത്യേകമായാണ് സ്വർണ്ണ ശിൽപികൾ നിർമ്മിച്ചിട്ടുള്ളത്.

Related posts

ഒരേ ദിവസം ഒല്ലൂര്‍, മണ്ണുത്തി എന്നീ മേഖലയിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷണം നടത്തിയ പ്രതി പിടിയില്‍.

murali

ദേശീയപാതയിൽ ലോറിയിൽനിന്ന്‌ നെൽച്ചാക്കുകൾ റോഡിൽ വീണു.

murali

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്ലോക് റൂം നടത്തിപ്പിന് റെക്കോര്‍ഡ് ലേല തുക.

murali
error: Content is protected !!