September 19, 2024
NCT
KeralaNewsThrissur News

സി പി ഐ എം വാടാനപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന സംഗമം സംഘടിപ്പിച്ചു.

സി പി ഐ എം വാടാനപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ബഹുജന സംഗമം സംഘടിപ്പിച്ചു. വാടാനപ്പള്ളി ഇ എം എസ് സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി സി പി ഐ എം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മിറ്റി അംഗം കെ.എ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. സി പി ഐ എം വാടാനപ്പള്ളി ലോക്കൽ കമ്മറ്റി സെക്രട്ടറി സുരേഷ് മഠത്തിൽ ഭാവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മറ്റി അംഗം കെ.സി.പ്രസാദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി, വി. ആർ.ഷിജിത്ത്, വി.എ. ഷാജുദ്ദീൻ , സി.എം. നിസാർ എന്നിവർ സംസാരിച്ചു.

ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.കെ. അനിൽ കുമാർ, വി.ജി.വിനോദൻ , എ.എസ്. സബിത്ത്, പി.ബി. നിലേഷ് , കെ.ഡി. സതീഷ് എന്നിവർ ബഹുജന സംഗമത്തിന് നേതൃത്വം നൽകി.

Related posts

ഗൃഹനാഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

murali

ടി.ടി.ഇ.യെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം; പ്രതിയെ റിമാൻഡ് ചെയ്തു

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആറ് മണി കഴിഞ്ഞും പോളിംഗ് തുടരുന്നു.

murali
error: Content is protected !!