ചലച്ചിത്ര രംഗത്തെ ജീർണത കൾക്കെതിരെ സാംസ്കാരിക നായകർ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ബാലചന്ദ്രൻ വടക്കേടത്ത്. കേരളത്തിൽ ഏറ്റവും മോശമായ സാംസ്കാരിക അനുഭവമാണ് ഇന്ന് അഭിമുഖീകരിക്കുന്നത്.
സിനിമ മേഖലയിലെ ജീർണതകളെ സംരക്ഷിക്കുന്ന രാഷ്ട്രീയം ആപത്കരമാണെന്ന്. വടക്കേ ഇന്ത്യയിൽ സ്ത്രീപീഡനം നടക്കുമ്പോൾ ഇവിടെ ജാഥ നയിക്കുന്ന രാഷ്ട്രീയക്കാർ ഈ ജീർണതക്കെതിരെ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ കഴിമ്പ്രം സ്വദേശി സിജി വൈലോപ്പുള്ളി എഴുതിയ
ആദ്യ കഥാസമാഹാരം പൂതപ്പാടിന്റെ പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശോകൻ ചരുവിൽ പുസ്തകം പ്രകാശനം ചെയ്തു. കെ.വി. മണികണ്ഠൻ പുസ്തകം ഏറ്റുവാങ്ങി. പുസ്തക പരിചയം സിജി വൈലോപ്പുള്ളി സംസാരിച്ചു. കെ.വി. മോഹനൻ നന്ദി പറഞ്ഞു.