September 19, 2024
NCT
KeralaNewsThrissur News

മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പത്തുവയസുകാരിയെ പീഡിപ്പിച്ചു. പ്രതിക്ക് 52 വർഷം കഠിന തടവ്.

കൊടുങ്ങല്ലൂർ : പോക്സോ കേസിൽ അഴീക്കോട് സ്വദേശിക്ക് 52 വർഷം കഠിന തടവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അഴീക്കോട് മേനോൻ ബസാർ ചേരക്കര വീട്ടിൽ ബിനുവിനെയാണ് കൊടുങ്ങല്ലൂർ പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിക്ക് 2.6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

2022 സെപ്റ്റംബർ മാസമാണ് കേസിനാസ്പദമായ സംഭവം. 10 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ആയിരുന്ന ഇ.ആർ ബൈജു, എ.എസ്.ഐ മിനി എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.കെ.എസ് സുലാൽ ഹാജരായി.

Related posts

കാഞ്ഞാണിയിൽ സംസ്ഥാനപാതയിലെ കുഴിയിൽ മത്സ്യകൃഷിയിറക്കി കോൺഗ്രസ് മണലൂർ കമ്മിറ്റിയുടെ പ്രതിഷേധ സമരം.

murali

മലപ്പുറത്ത് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു.

murali

കെഎസ്ആർടിസിന് ബ്രേക്ക് പോയി: നിയന്ത്രണം വിട്ട് ബാരിക്കേഡ് തകർത്തു.

murali
error: Content is protected !!