NCT
KeralaNewsThrissur News

നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം; ബിജെപി പീച്ചി മണ്ഡലം കമ്മറ്റി ഉപവാസ സമരം നടത്തി.

തൃശ്ശൂർ : പീച്ചി ഡാം അനിയന്ത്രിതമായി തുറന്ന് വിട്ട് ജങ്ങളെ വെള്ളത്തിൽ മുക്കി വൻ നാശനഷ്ടം സൃഷ്ടിച്ച സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി പീച്ചി മണ്ഡലം കമ്മറ്റി നടത്തിയ ഉപവാസ സമരം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു.

പീച്ചി മണ്ഡലം പ്രസിഡണ്ട് പ്രീനീഷ് എൻ എച്ച് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അജി എംപി സ്വാഗതവും, ഭാരതീയ ജനത പാർട്ടി മധ്യമേഖല വൈസ് പ്രസിഡണ്ട് ബിജോയ് തോമസ് ബിജെപി പീച്ചി മണ്ഡലം പ്രഭാരി അഡ്വക്കേറ്റ് ഗുരുവായൂരപ്പൻ കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മണ്ഡലം ജനറൽ സെക്രട്ടറി ജയൻ പൂശേരി,

മണ്ഡലം വൈസ് പ്രസിഡണ്ട് സുബീഷ് ഇന്ദ്രവജ്ര , ധ്വനി ഉത്തമൻ, അഞ്ജലി സുഹാസ്, ഏരിയ ഭാരവാഹികളായ സുഹാസ്, ഗിരീഷ്, ജിനീഷ് ചെമ്പൂത്ര മറ്റു വിവിധ ക്ഷേത്ര ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വൈകിട്ട് സമാപന സമ്മേളനം കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അജയ്ഘോഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡണ്ട് സബീഷ് മരുതയൂർ മുഖ്യപ്രഭാഷണം നടത്തി മണ്ഡലം സെക്രട്ടറി അരുൺ നന്ദി രേഖപ്പെടുത്തി.

Related posts

വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്.

murali

പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്.

murali

ഭർതൃ പീഡനം: യുവാവിനെ മതിലകം പോലീസ് അറസ്‌റ്റ് ചെയ്തു.

murali
error: Content is protected !!