NCT
KeralaNewsThrissur News

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം.

വടക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്ന അസ്ന (“ASNA”) ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ അതിതീവ്ര ന്യൂനമർദമായും നാളെ (02.09.2024) രാവിലെയോടെ തീവ്ര ന്യൂനമർദമായും ശക്തി കുറയാൻ സാധ്യത.

തെക്കൻ ഒഡിഷക്കും തെക്കൻ ഛത്തിസ്ഖഡ്നും മുകളിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ഛത്തിസ്ഖഡ്- വിദർഭക്ക് മുകളിലായി ശക്തികൂടിയ ന്യൂനമർദമായി ( Well Marked Low Pressure Area ) മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ വ്യാപകമായി അടുത്ത 7 ദിവസം നേരിയ/ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 1 മുതൽ 4 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Related posts

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ വീട് റവന്യു മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു.

murali

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14 വയസ്സുകാരൻ മുങ്ങിമരിച്ചു.

murali

വാടാനപ്പള്ളി ഫസൽ നഗർ ബീച്ചിലെ കടലേറ്റത്തിൽ അധികാരികൾ അടിയന്തിര ഇടപെടൽ നടത്തണമെന്ന് വാർഡ്‌ മെമ്പർ നൗഫൽ വലിയകത്ത്.

murali
error: Content is protected !!