September 19, 2024
NCT
KeralaNewsThrissur News

മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃപ്രയാറിൽ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ആഭ്യന്തരം കൊള്ളക്കാരിൽ എൽപ്പിച്ചു കേരളത്തെ കൊല്ലാ കൊലചെയ്തു കൊള്ളയടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃപ്രയാറിൽ നടത്തിയ പ്രകടനവും പിണറായി വിജയന്റെ കോലം കത്തിക്കലും പ്രതിഷേധയോഗവും അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു.

അഴിമതിയും, കൊള്ളയും പിണറായി വിജയൻ സർക്കാരിന്റെ മുഖ മുദ്രയായി മാറിയിരിക്കുന്നു. നാണവും മാനവും ഉണ്ടെങ്കിൽ പിണറായി വിജയൻ രാജിവെക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു.

കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡൻ്റ് പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡൻ്റ് പി.വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി.വി. ഷൈൻ, പി.കെ. നന്ദനൻ, സി.എസ്. മണികണ്ഠൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ ഭാരവാഹികളായ പി.സി. ജയപാലൻ,ബാബു പനക്കൽ, പഞ്ചായത്ത് മെമ്പർമാരായ ബിന്ദു പ്രദീപ്, കെ.ആർ. ദാസൻ, റീനാ പത്മനാഭൻ,രഹന ബിനീഷ്, പി.എം. സുബ്രഹ്മണ്യൻ,കെ.വി. സുകുമാരൻ എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ രാനിഷ് കെ രാമൻ, കെഎസ്‌യു ജില്ലാ സെക്രട്ടറി എം.വി. വൈഭവ്, സിഡിഎസ് ചെയർപേഴ്സൺ കമല ശ്രീകുമാർ, പി.വി. സഹദേവൻ, റസൽ മുഹമ്മദ്, പി.സി. മണികണ്ഠൻ, കൃഷ്ണകുമാർ എരണെഴത്ത് വെങ്ങാലി,അംബിക രാമചന്ദ്രൻ, മുഹമ്മദാലി കണിയാർക്കോട്, സുബ്രഹ്മണ്യൻ മന്ത്ര,ഉണ്ണികൃഷ്ണൻ അന്തിക്കാട്ട്, ജയരാമൻ അന്ടെഴത്ത്, മോഹൻദാസ് പുലാക്കപറമ്പിൽ, മോഹൻദാസ് പനക്കൽ, സ്കന്ദരാജ് നാട്ടിക, ഷിബു പി.കെ, അബു പണിക്ക വീട്ടിൽ, യു.കെ. കുട്ടൻ, ശിവൻ ഉണ്ണിയാരം പുരക്കൽ, എന്നിവർ നേതൃത്വം നൽകി.

Related posts

വേനൽ അവധി കരാത്തെ ക്യാമ്പിന് തൃപ്രയാറിൽ തുടക്കമായി.

murali

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിൽ കാരുണ്യഭവനം പദ്ധതിയിലേക്ക് തുക കൈമാറി.

murali

ആർട്ട്‌ ഓഫ് ലിവിംഗ് ഊരകം സബ്സെന്ററിൽ നടന്ന “യൂത്ത് ഹാപ്പിനെസ്സ്” പ്രോഗ്രാമിൻറെ ഭാഗമായി കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

murali
error: Content is protected !!