NCT
KeralaNewsThrissur News

ഗുരുവായൂരിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ; 6 കല്യാണമണ്ഡപങ്ങൾ കൂടി സജ്ജീകരിച്ചു.

ഗുരുവായൂരിൽ ഇന്ന് 358 വിവാഹങ്ങൾ. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവാഹങ്ങൾക്കായി 6 കല്യാണമണ്ഡപങ്ങൾ കൂടി സജ്ജീകരിച്ചു. . ഗുരുവായൂരിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിവാഹങ്ങൾ ഒന്നിച്ചു നടക്കുന്നത്.

പുലർച്ചെ നാലുമണി മുതൽ വിവാഹങ്ങൾ ആരംഭിച്ചു. താലികെട്ട് ചടങ്ങ് നിർവഹിക്കാൻ 6 ക്ഷേത്രം കോയ്മമാരെയും നിയോഗിച്ചിട്ടുണ്ട്. മണ്ഡപങ്ങൾക്ക് സമീപം രണ്ട് മംഗള വാദ്യ സംഘവും ഉണ്ട്. വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്ക് മാത്രമേ മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനമുള്ളൂ.

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വന്നതിനാലാണ് ഇന്ന് ഇത്രയധികം വിവാഹങ്ങൾ തീരുമാനിച്ചത്. മുൻമന്ത്രി വി.എസ്.സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന്. പുലർച്ചെ ആറ് വരെ 80 ഓളം വിവാഹങ്ങൾ നടന്നു.  ആദ്യ മൂന്നുമണിക്കൂറിനകം 130 വധൂവരൻമാരുടെ താലികെട്ട് നടന്നു.

Related posts

സയ്യിദ് അലി നൗഫൽ തങ്ങളെ ഓൾ ഇന്ത്യാ രിഫാഈ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.

murali

തൃശൂർ പൂരം: ഡ്യൂട്ടിക്ക് നഗരത്തിൽ വിന്യസിക്കുന്നത് 3200 പോലീസ് ഉദ്യോഗസ്ഥരെ.

murali

ചാവക്കാട് ഒരുമനയൂര്‍ കൂട്ടക്കൊല; പ്രതിയുടെ ശിക്ഷയില്‍ ഇളവ് നല്‍കി സുപ്രീംകോടതി.

murali
error: Content is protected !!