ആമണ്ടൂരിൽ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ 63 കാരനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ആമണ്ടൂർ സ്വദേശി വലിയകത്ത് അമ്പലക്കുളത്ത് സിദ്ദിഖ് (63) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം.
മതിലകം പോലീസ് ഇൻസ്പെക്ടർ എംകെ ഷാജിയുടെ നേത്രത്തിൽ ഉള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.