September 19, 2024
NCT
KeralaNewsThrissur News

യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതി മതിലകം പോലീസിന്റെ പിടിയിൽ.

മതിലകം : യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതി മതിലകം പോലീസിന്റെ പിടിയിൽ. കൂളിമുട്ടം ഭജനമഠം സ്വദേശി കൂരാപുറത്ത് വീട്ടിൽ അഖിൽ (31) നെയാണ് മതിലകം പോലീസ് ഇൻസ്പെക്ടർ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച്ചയാണ് ഭജനമഠം സ്വദേശി ഇളയരാംപുരയ്ക്കൽ പ്രദീപിനെ അഖിലും, മറ്റൊരാളും ചേർന്ന് വീട്ടിൽ കയറി ആക്രമിച്ചത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Related posts

മന്ത്രി പദം ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍. കോളനി എന്ന പേര് ഒഴിവാക്കും.

murali

17000 രൂപ വിലയുള്ള സൈക്കിൾ മോഷ്ടിച്ച പ്രതി പിടിയിൽ.

murali

ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 62 കാരന് 12 വർഷം കഠിനതടവും, ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.

murali
error: Content is protected !!