NCT
KeralaNewsThrissur News

ബസ്സിടിച്ച് എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

കൊടുങ്ങല്ലൂർ : കോളെജിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന എൻജിനീയറിങ് വിദ്യാർഥി ബസ്സിടിച്ച് മരിച്ചു. എസ്. എൻ. പുരം അഞ്ചങ്ങാടി സ്വദേശി കൊണ്ടിയാറ അജിത്തിൻ്റെ മകൻ അനജ് (19) ആണ് മരിച്ചത്.

കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിനടുത്ത് ഇന്നലെ വൈകീട്ടായിരുന്നു അപകടം. പറവൂർ മാഞ്ഞാലി എൻജിനീയറിങ് കോളജിലെ വിദ്യാർഥിയാണ്. ബൈക്കും ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്‌. ഉടൻ തന്നെ ആശുപ ത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

സ്നേഹ കൈത്താങ്ങ് കളക്ട് ചെയ്ത ആവശ്യ സാധനങ്ങൾ കൈമാറി.

murali

പുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ 2 വിദ്യാർഥിനികളുടെയും മൃതദേഹം കണ്ടെത്തി.

murali

കൊടുങ്ങല്ലൂർ ഭരണി; തിങ്കൾ, ചൊവ്വ ഗതാഗത നിയന്ത്രണം.

murali
error: Content is protected !!