NCT
KeralaNewsThrissur News

ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി​യി​ല്‍ സംഘർഷത്തിൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റു.

ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി​യി​ല്‍ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റു. സം​ഭ​വ​ത്തി​ൽ 10 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​ട​പ്പു​റം ഇ​ര​ട്ട​പ്പു​ഴ ച​ക്ക​ര വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഉ​വൈ​സ് (21), ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി സ്വ​ദേ​ശി പു​തു​വീ​ട്ടി​ല്‍ സാ​ലി​ഹ് (20) എ​ന്നി​വ​ര്‍ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​രു​വ​രെ​യും തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ 12 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ത്തം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പ​രാ​തി. കു​ത്തേ​റ്റ​വ​രും പ്ര​തി​ക​ളും ത​മ്മി​ലെ മു​ന്‍വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും ത​ർ​ക്ക​വും മ​റ്റും മു​മ്പു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഉ​വൈ​സി​ന് നെ​ഞ്ചി​ലും മു​ഖ​ത്തും കു​ത്തേ​റ്റി​ട്ടു​ണ്ട്.

Related posts

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിൽ കാരുണ്യഭവനം പദ്ധതിയിലേക്ക് തുക കൈമാറി.

murali

തൃശ്ശൂരിൽ സിൽവർ ചാരായവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി.

murali

അതിമാരക മയക്കുമരുന്നുമായി രണ്ടുപേർ ചേർപ്പ് എക്സൈസിന്റെ പിടിയിൽ.

murali
error: Content is protected !!