NCT
KeralaNewsThrissur News

തൃശ്ശൂരിൽ വാഹനാപകടം: കയ്പമംഗലം സ്വദേശി മരിച്ചു.

തൃശ്ശൂർ കൊക്കാലയിലുണ്ടായ വാഹനാപകടത്തിൽ കയ്പമംഗലം സ്വദേശിയായ വീട്ടമ്മ മരിച്ചു. കയ്പമംഗലം വഴിയമ്പലം പടിഞ്ഞാറ് കളപറമ്പത്ത് ഉമാദേവി (51) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം.

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ, പെട്ടന്ന് സ്കൂട്ടറിൽ നിന്നും വീണപ്പോൾ പിന്നിൽ നിന്നും വന്നിരുന്ന ലോറി ദേഹത്ത് കൂടി കയറിയാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related posts

കൊടകര പന്തല്ലൂർ കരോട്ടെ ഭഗവതി ക്ഷേത്രത്തിൽ ലക്ഷദീപം തെളിയിച്ചു.

murali

കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം.

murali

വാടാനപ്പള്ളി ഫസൽ നഗർ ബീച്ചിലെ കടലേറ്റത്തിൽ അധികാരികൾ അടിയന്തിര ഇടപെടൽ നടത്തണമെന്ന് വാർഡ്‌ മെമ്പർ നൗഫൽ വലിയകത്ത്.

murali
error: Content is protected !!