September 19, 2024
NCT
KeralaNewsThrissur News

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

വിവാഹ ചടങ്ങുകള്‍ക്കും, മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രഫി അനുവദിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്‌ളോഗര്‍മാരുടെ വീഡിയോഗ്രഫിക്കും ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി.

ചിത്രകാരി ജസ്‌ന സലീം ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗുരുവായൂര്‍ നടപ്പന്തല്‍ പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Related posts

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു: ചികിത്സാ പിഴവെന്ന് ആരോപണം.

murali

ശ്രീകോവിൽ മേൽക്കൂരയിൽ അറ്റകുറ്റപണികൾ; 19ന് ഗുരുവായൂർ ക്ഷേത്രനട ഉച്ചയ്ക്ക് 1.30 ന് അടയ്ക്കും.

murali

വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ പ്രതി ഇരിഞ്ഞാലക്കുട പോലീസിന്റെ പിടിയിലായി.

murali
error: Content is protected !!