September 20, 2024
NCT
KeralaNewsThrissur News

പ്രമുഖ  ചരിത്രകാരനും ഗ്രന്ഥകർത്താവുമായ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു.

കേരളത്തിലെ പ്രമുഖ  ചരിത്രകാരനും ഗ്രന്ഥകർത്താവുമായ വേലായുധൻ പണിക്കശ്ശേരി (90) അന്തരിച്ചു. വാർദ്ധക്യകാല അസുഖത്തെ തുടർന്ന് മൂന്നുദിവസമായി ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 5:50 നായിരുന്നു അന്ത്യം.

ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിന്റെ മാനേജരും ദീനദയാൽ എജ്യുക്കേഷണൽ & കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

1956-ൽ മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂർ ബ്രാഞ്ച് ലൈബ്രറിയിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ച വേലായുധൻ പണിക്കശ്ശേരി 1991-ൽ അവിടെ നിന്ന് തന്നെ റിട്ടയർ ചെയ്തു. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ ലീല ,മക്കൾ ചിന്ത , ഡോ .ഷാജി പണിക്കശ്ശേരി, വീണ മരുമക്കൾ രാധാറാം, മുരളി, ബിനുരാജ് സംസ്കാരം ശനിയാഴ്ച 11 മണിക്ക് സ്വവസതി(നളന്ദ) യിൽ വെച്ച് നടക്കും

Related posts

തൃശൂര്‍ കോര്‍പറേഷനില്‍ താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

murali

ദുബായിൽ വച്ച് നാട്ടിക സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു.

murali

മാളയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.

murali
error: Content is protected !!