September 19, 2024
NCT
NewsKeralaThrissur News

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറുടെ പേരില്‍ കേസ്.

നവ മാധ്യമങ്ങളിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബറുടെ പേരില്‍ കേസടുത്ത് എക്‌സൈസ്. ഫുഡി ഷെഫ് എന്ന പേരില്‍ യൂടൂബ് ചാനല്‍ നടത്തുന്ന കൊടുങ്ങല്ലൂര്‍ അഴിക്കോട് സ്വദേശി നിധിനെയാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം.ഷാംനാഥും സംഘവും അറസ്റ്റ് ചെയ്തത്.

ഇത്തരത്തിലുള്ള വീഡിയോകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് തെറ്റാണെന്ന് അറിയില്ലായിരുന്നെന്ന് നിധിന്‍ എക്സൈസ് സംഘത്തോട് പറഞ്ഞു. വേണ്ടത്ര നിയമ പരിജ്ഞാനമില്ലാതെ പല യുവാക്കളും ഇത്തരം വീഡിയോകള്‍ ഓണ്‍ലൈന്‍ മീഡിയകളില്‍ പ്രസിദ്ധപ്പെടുത്തുന്നത് എക്സൈസ് സൈബര്‍ സെല്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും അവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എ.വി. മോയിഷ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്. മന്മഥൻ, കെ.എം. അനിൽകുമാർ, അനീഷ്.ഇ.പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി. രാജേഷ്, എ.എസ്. രിഹാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

കയ്‌പമംഗലം മേഖലയിൽ വീണ്ടും ചെഞ്ചെവിയൻ ആമയെ കണ്ടെത്തി.

murali

10 വര്‍ഷം കണ്ടത് ട്രെയിലര്‍: ഇനിയാണ് വികസന കുതിപ്പ്; സിപിഎം ബാങ്കുകള്‍ കൊള്ളയടിക്കുന്നു – മോദി.

murali

ബൈക്കിനു പിന്നിൽ സഞ്ചരിച്ച അമ്മയുടെ കൈയിൽ നിന്നു വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

murali
error: Content is protected !!