NCT
KeralaEntertainmentNewsThrissur News

ചേർപ്പ് പെരുവനം പൂരം 20ന്; ഭൂമിയിലെ ദേവസംഗമമായ ആറാട്ടുപുഴ പൂരം 23-നും ആഘോഷിക്കും.

ചേർപ്പ് പെരുവനം പൂരം 20 -നും, ഭൂമിയിലെ ദേവസംഗമമായ ആറാട്ടുപുഴ പൂരം 23-നും ആഘോഷിക്കും. 13-ന് ചേർപ്പ് ഭഗവതീക്ഷേത്രത്തിലെ അശ്വതിവേലയോടെ ആഘോഷത്തിലെ പൊലിമയുള്ള ചടങ്ങുകൾ തുടങ്ങും. അത്തം കൊടികുത്തുവരെ ഒരു മാസത്തെ ചടങ്ങിലെ കൊടിമരം നാട്ടലും കൊടിയേറ്റവും ചേർപ്പ്‌, തിരുവുള്ളക്കാവ് ക്ഷേത്രങ്ങളിൽ നടന്നു.

കാർത്തിക, രോഹിണി, മകീര്യം, തിരുവാതിര പുറപ്പാടുകളും പുണർതം, ഉത്രംവിളക്കുമടക്കം നിരവധി ചടങ്ങുകളും ദേവസംഗമത്തിന്റെ മനോഹരമായ കാഴ്‌ചകളാണ്. 17-ന് വിവിധ ക്ഷേത്രങ്ങളിൽ കൊടിയേറ്റം, മകീര്യം പുറപ്പാട്. 19-ന് പുലർച്ചെ ആറാട്ടുപുഴ തിരുവാതിരവിളക്ക്, 21-ന് പിടിക്കപ്പറമ്പ് പൂരം, 22-ന് പിടിക്കപ്പറമ്പ് ആനയോട്ടവും ആറാട്ടുപുഴ തറയ്ക്കൽ പൂരവും, 24-ന് പുലർച്ചെ നാലരയ്ക്ക് കൂട്ടിയെഴുന്നള്ളിപ്പും 24-ന് ഗ്രാമബലിയും 25-ന് അത്തം കൊടികുത്തും നടക്കും.

Related posts

പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ മുങ്ങിമരിച്ചു.

murali

വോട്ടെണ്ണൽ; ജില്ലയിൽ 1,400 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.

murali

കരുവന്നൂർ പാലം ആത്മഹത്യാ മുനമ്പാക്കാൻ അനുവദിക്കില്ല : വയർ ഫെൻസിംഗ് രണ്ട് ആഴ്ചയ്ക്കകം ഒരുങ്ങുമെന്ന് മന്ത്രി ഡോ ആർ. ബിന്ദു.

murali
error: Content is protected !!