September 19, 2024
NCT
NewsKeralaThrissur News

തൃപ്രയാർ വൈ മാളിലെ ലാഭം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിതരണം ചെയ്തു.

തൃപ്രയാർ : തൃപ്രയാർ വൈ മാളിലെ ലാഭം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിതരണം ചെയ്തു. ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തെ തൃപ്രയാർ വൈ മാളിലെ ലാഭം മുഴുവൻ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൈമാറി. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിന് 10 ലക്ഷം രൂപയും തൃപ്രയാർ സെയ്ന്റ് ജൂഡ് പള്ളിക്കും, നാട്ടിക ആരിക്കിരി ഭഗവതീക്ഷേത്രത്തിനും മൂന്നുലക്ഷം രൂപ വീതമുള്ള ചെക്കുകളും വിതരണം ചെയ്തു.

തൃപ്രയാർ ദേവസ്വം മാനേജർ എ.പി. സുരേഷ്‌കുമാർ, ആരിക്കിരി ഭഗവതീക്ഷേത്രം പ്രസിഡന്റ് എൻ.പി. ആഘോഷ്, തൃപ്രയാർ സെയ്ന്റ് ജൂഡ് പള്ളിവികാരി ഫാ. പോൾ കള്ളിക്കാടൻ എന്നിവർക്ക് വൈ ഫൗണ്ടേഷൻ മാനേജർ ഇഖ്ബാൽ എം.എ. യൂസഫലിക്കുവേണ്ടി ചെക്കുകൾ കൈമാറി. വൈ മാൾ മാനേജർ അരുൺദാസ്, ഫിനാൻസ് മാനേജർ മിർസ ഹബീബ്, മാൾ ഓപ്പറേഷൻസ് മാനേജർ റഷീദ്, സെക്യൂരിറ്റി മാനേജർ വിജയൻ, ഫ്ളോർ മാനേജർ വിനോജ് എന്നിവർ പങ്കെടുത്തു. വൈ ഫൗണ്ടേഷൻ നൽകുന്ന മറ്റ്‌ സഹായങ്ങൾക്കു പുറമേയാണിത്.

Related posts

ഇന്നസെൻ്റിൻ്റെ ചിത്രം സുരേഷ് ഗോപിയുടെ പ്രചരണ ബോർഡുകളിൽ നൽകിയതിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകി.

murali

എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയവരെ രക്ഷിച്ചു.

murali

കയ്പമംഗലത്ത് എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറിക്കും പിതാവിനും മര്‍ദ്ദനമേറ്റു.

murali
error: Content is protected !!