September 19, 2024
NCT
KeralaNewsThrissur News

ജനങ്ങൾ ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നത് യുഡിഎഫിൽ ആണെന്ന്‌ കെ. മുരളീധരൻ

തൃപ്രയാർ :  കേന്ദ്രത്തിലേയും, കേരളത്തിലെയും സർക്കാരുകളിൽ ജനങ്ങൾക്ക് നിരാശയാണെന്നും ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നത് യുഡിഎഫിൽ ആണെന്നും കെ മുരളീധരൻ പറഞ്ഞു. എല്ലാ നിലയിലും സംസ്ഥാനത്തെയും രാജ്യത്തെയും ജനജീവിതം ദുരിത പൂർണമായി,ജനങ്ങളുടെ സങ്കടങ്ങൾക്കും കണ്ണുനീരിനും അറുതിയില്ലാതെയായി, മാറ്റം അനിവാര്യമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. അതാണ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നതെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

യുഡിഎഫ് സ്ഥാനാർത്ഥി നാട്ടിക നിയോജകമണ്ഡലത്തിൽ നടത്തിയ പര്യടന പരിപാടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. തൃപ്രയാർ ശ്രീരാമ ക്ഷേത്രദർശനം നടത്തിയ ശേഷമാണ് മുരളീധരൻ നാട്ടികയിലെ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. പുഷ്പാഞ്ജലിയും മീനൂട്ടും വെടിവഴിപാടും ക്ഷേത്രത്തിൽ കെ മുരളീധരൻ നടത്തി. നാട്ടിക എസ് എൻ കോളേജ്, തൃപ്രയാർ ശ്രീരാമ പോളിടെക്നിക്, തൃപ്രയാർ ലെമർ പബ്ലിക് സ്കൂൾ, സെന്റ് സെബാസ്റ്റ്യൻ ചർച്ച് വലപ്പാട്, ദാറുൽ മുസ്തഫ മസ്ജിദ് തളിക്കുളം, സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തിന്റെ വസതി തുടങ്ങിയ സ്ഥലങ്ങളിൽ കെ മുരളീധരൻ സന്ദർശനം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി അനിൽപുളിക്കൽ,വി ആർ വിജയൻ, കെ ദിലീപ് കുമാർ, നൗഷാദ് ആറ്റുപറമ്പത്ത്, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി ഐ ഷൗക്കത്തലി,സുനിൽ ലാലൂർ,നാട്ടിക കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി എം സിദ്ദിഖ്, വലപ്പാട് മണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ മാസ്റ്റർ,തളിക്കുളം മണ്ഡലം പ്രസിഡന്റ്‌ പി എസ് സുൽഫിക്കർ അലി, പി വിനു,,എ എൻ സിദ്ധപ്രസാദ്, വി ഡി സന്ദീപ്, സി ജി അജിത് കുമാർ, സി എസ് മണികണ്ഠൻ, ടി വി ഷൈൻ, സി ആർ രാജൻ,സി വി ഗിരി,പി കെ നന്ദനൻ,ഷമീർ മുഹമ്മദാലി, എന്നിവർ യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരനോടൊപ്പം ഉണ്ടായിരിന്നു.

Related posts

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതി ആന്ധ്രപ്രദേശില്‍ നിന്നും പിടിയില്‍.

murali

ഊരകത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിൻ്റെ പിടിയിൽ.

murali

ഹൈറിച്ച് തട്ടിപ്പ്: ഉടമകളുടെ 260 കോടിയുടെ സ്വത്ത് ഇ.ഡി. മരവിപ്പിച്ചു.

murali
error: Content is protected !!